KERALA

തത്സമയം വിവര്‍ത്തനം, ലൈവ് സ്ട്രീമിങ്, ചോദ്യങ്ങള്‍ക്ക് ഉത്തരം; റേ ബാന്‍-മെറ്റ ഗ്ലാസ് ഇന്ത്യയിലേക്ക്  


മറ്റുഭാഷകളില്‍ സംസാരിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തുന്നത് അടക്കമുള്ള ഞെട്ടിക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെട്ട റേ ബാന്‍ -മെറ്റ ഗ്ലാസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിപണികളിലേക്ക് ഉടനെത്തുന്നു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. മെക്‌സിക്കോ, യുഎഇ എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കും ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. മെറ്റയും റേ ബാനിന്റെ മാതൃ കമ്പനിയായ എസ്സിലോര്‍ ലക്‌സോട്ടിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് റേ ബാന്‍ – മെറ്റ ഗ്ലാസ്.തത്സമയ പരിഭാഷയ്ക്ക് പുറമെ അവിശ്വസിനീയമെന്ന് തോന്നാവുന്ന നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് ഇവ. ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അതിന് കഴിയും. കാണുന്നതെന്തും ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും. ഫോട്ടോകളും വീഡിയോകളും പകര്‍ത്താം, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സംഗീതവും പോഡ്കാസ്റ്റുകളും ആസ്വദിക്കാം തുടങ്ങിയ നിരവധി സവിശേഷതകളുള്ള സ്മാര്‍ട്ട് ഗ്ലാസുകളാണ് ഇന്ത്യയിലുമെത്തുന്നത്.


Source link

Related Articles

Back to top button