KERALA

തദ്ദേശ തിരഞ്ഞെടുപ്പില്‍ 10 ല്‍ 9 മേയര്‍ സ്ഥാനവും ബിജെപിക്ക്; ഹരിയാണയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി


ന്യൂഡല്‍ഹി: ഹരിയാണയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപ്പറ്റിച്ച് ബി.ജെ.പി. മുന്നേറ്റം. പത്ത് കോര്‍പറേഷനുകളില്‍ ഒന്‍പത് ഇടങ്ങളിലും ബി.ജെ.പി. മികച്ച വിജയം നേടി. ഹരിയാണയില്‍ നിയമസഭാ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്‌. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിങ്‌ ഹൂഡയുടെ ശക്തികേന്ദ്രങ്ങളായ ഗുരുഗ്രാം, റോത്തക്ക്‌ മേഖലകളിലും മേയര്‍ സ്ഥാനം ബി.ജെ.പി പിടിച്ചു.ബി.ജെ.പിക്ക് നഷ്ടമായ മനേസറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി. വിമതന്‍ ഡോ.ഇന്ദര്‍ജിത് യാദവാണ് വിജയിച്ചത്. ഹരിയാനയില്‍ ട്രിപ്പില്‍ എന്‍ജിന്‍ സര്‍ക്കാരിന് നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നതെന്നാണ് മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി അഭിപ്രായപ്പെട്ടത്. ബി.ജെ.പിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button