KERALA
തനത് പഴങ്ങളില്‍നിന്നുള്ള കേരളത്തിന്റെ സ്വന്തം വൈന്‍; ബിവറേജില്‍ നിന്ന് ഇനി ‘നിള’ രുചിക്കാം

തൃശ്ശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ വൈന്‍ നിര്‍മാണ യൂണിറ്റില്‍നിന്നുള്ള ‘നിള’ രുചിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടാ. കേരള കാര്‍ഷിക സര്‍വകലാശാലയാണ് കേരളത്തിന്റെ തനത് പഴങ്ങളില്‍നിന്നുള്ള ഈ വൈനുകളൊരുക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റുകള് വഴി വില്‍പ്പനയ്ക്കൊരുങ്ങുകയാണ് വൈനുകള്‍. എക്സൈസ് വകുപ്പിന്റെ ലേബല്‍ ലൈസന്‍സ് ലഭിച്ചതോടെയാണ് നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവ വിപണിയിലെത്തുന്നത്. 750 മില്ലീലിറ്റര്‍ കുപ്പിക്ക് 1000 രൂപയില്‍ താഴെയാകും വില.ഓരോ മാസവും 125 ലിറ്റര്‍ വൈന്‍ നിര്‍മിക്കാനുള്ള ഉത്പാദനശേഷിയാണുള്ളത്. ഒരുബാച്ച് വൈന്‍ ഉണ്ടാക്കാന്‍ ഏഴുമാസമെടുക്കും. ഒരുമാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറുമാസം പാകപ്പെടുത്തുന്നതിനും വേണ്ടിവരും.
Source link