WORLD

‘തന്ത്രശാലിയായ മനുഷ്യൻ’, മോദിയെ പുകഴ്ത്തി ട്രംപ്; യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ കുറയ്‌ക്കാൻ ഇന്ത്യ


വാഷിങ്ടൻ ∙ ‘താരിഫ്’ യുദ്ധത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദിയെ ‘വളരെ തന്ത്രശാലിയായ മനുഷ്യൻ’ എന്നും ‘എന്റെ മികച്ച സുഹൃത്ത്’ എന്നും വിശേഷിപ്പിച്ച ട്രംപ്, താരിഫ് ചർച്ചകൾ ഇന്ത്യയ്ക്കും യുഎസിനും ഗുണമാകുമെന്നും പറഞ്ഞു. ഇന്ത്യയും മറ്റു രാജ്യങ്ങളും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന താരിഫുകളെ ട്രംപ് ആവർത്തിച്ച് വിമർശിക്കുന്നതിനിടെയാണ് ഈ പ്രസ്താവന. ‘‘പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ വന്നത്. ഞങ്ങൾ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതു ക്രൂരമാണ്. അവർ വളരെ തന്ത്രശാലികളാണ്. അദ്ദേഹം (മോദി) വളരെ തന്ത്രശാലിയായ മനുഷ്യനും എന്റെ മികച്ച സുഹൃത്തുമാണ്. ഞങ്ങൾ ചർച്ചകൾ നടത്തി. ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ അതു വളരെ നന്നായി വരുമെന്ന് ഞാൻ കരുതുന്നു.’’– ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പറഞ്ഞു. മോദി ഒരു മികച്ച പ്രധാനമന്ത്രിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. 


Source link

Related Articles

Back to top button