KERALA

ആദ്യം നടുവേദന, പിന്നാലെ പേവിഷബാധയുടെ ലക്ഷണം; നോവായി ആലപ്പുഴയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മരണം


അമ്പലപ്പുഴ(ആലപ്പുഴ): മൃഗസ്‌നേഹിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടില്‍ ശരത്കുമാറിന്റെ മകന്‍ എസ്. സൂരജ് (17) ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയായിരുന്നു. ഉമിനീരും രക്തവും പരിശോധിച്ച് മരണകാരണം പേവിഷബാധയാണെന്നു സ്ഥിരീകരിച്ചു.കഴിഞ്ഞമാസം 20-ന് ബന്ധുവീട്ടില്‍വെച്ച് വളര്‍ത്തുനായയില്‍നിന്ന് കഴുത്തിനു പോറലേറ്റതായി സംശയിക്കുന്നു. പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. ചൊവ്വാഴ്ചയാണ് കുട്ടിക്ക് അസ്വസ്ഥത തുടങ്ങിയത്. ജിംനേഷ്യത്തില്‍നിന്നു വന്നപ്പോള്‍ നടുവേദനയുണ്ടായി. തുടര്‍ന്ന് തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി. പിറ്റേന്ന് പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.


Source link

Related Articles

Back to top button