KERALA
താങ്കൾ ഇതിനെ വല്ലാതെ ന്യായീകരിക്കരുത്, അങ്ങയിലെ അധ്യാപകൻ ഉണരട്ടെ; ജഗദീഷിനെ വിമർശിച്ച് എം.എ.നിഷാദ്

സിനിമകളിലെ വയലൻസ് പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനത്തേക്കുറിച്ച് നടൻ ജഗദീഷ് വാർത്താ സമ്മേളനത്തിൽ രേഖപ്പെടുത്തിയ അഭിപ്രായത്തെ വിമർശിച്ച് നടനും സംവിധായകനുമായ എം.എ.നിഷാദ്. സിനിമകളിലെ അക്രമരംഗങ്ങൾ ആളുകളെ സ്വാധീനിക്കുമെന്നും വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായതുകൊണ്ട് ജഗദീഷ് സിനിമകളിലെ വയലൻസിനെ വല്ലാതെ ന്യായീകരിക്കരുതെന്നും നിഷാദ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. സിനിമകളിലെ വയലൻസ് ആളുകളെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അതിലെ നന്മയും സ്വാധീനിക്കണ്ടേ എന്നായിരുന്നു ജഗദീഷിന്റെ വാക്കുകൾ.എം.എ.നിഷാദിന്റെ പോസ്റ്റിന്റെ പൂർണരൂപം
Source link