KERALA

ഭരിക്കുന്നത് ജനറല്‍മാര്‍, രാജ്യത്തെ കൊള്ളയടിച്ച് ആഡംബരജീവിതം നയിക്കുന്നു; പാക് സൈന്യത്തിനെതിരെ സമി


ന്യൂഡൽഹി: പാകിസ്താൻ സൈന്യത്തിനെതിരെ വീണ്ടും രൂക്ഷമായ വിമർശനമുന്നയിച്ച് ​ഗായകൻ അദ്നൻ സമി. സ്വന്തം ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ് പാകിസ്താനെന്ന് അ​ദ്നൻ സമി കുറ്റപ്പെടുത്തി. ലോകത്തിന് മുന്നിൽ കാശ്മീർ പ്രശ്നം ഉയർത്തിക്കാട്ടി സ്വന്തം കീശ വീർപ്പിക്കുകയും ചെയ്യുന്നവരാണ് പാകിസ്താൻ സൈന്യമെന്നും സമി ആരോപിച്ചു. ഇന്ത്യാ ടിവിയിലെ ആപ് കി അദാലത്ത് എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഒരു കലാകാരനാണെങ്കിലും പാകിസ്താൻ സൈന്യം എങ്ങനെയാണ് അവിടുത്തെ ജനങ്ങളെയും ഭരണകൂടത്തെയും പുരോഗമിക്കാൻ അനുവദിക്കാത്തതെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് അദ്നൻ സമി പറഞ്ഞു. താൻ അതീവ രഹസ്യങ്ങളുമായി ഇന്ത്യയിലേക്ക് വന്നുവെന്ന് പറയുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. താൻ ഒരു സംഗീതജ്ഞനും ഗായകനും സംഗീതസംവിധായകനുമാണ്. തന്റെ പാട്ടുകൾക്ക് നൃത്തംചെയ്തവരാണ് പാകിസ്താനിലെ ജനറൽമാർ. ഐഎസ്ഐ ഉൾപ്പെടെയുള്ള മുഴുവൻ സൈനിക സംവിധാനങ്ങളും കാശ്മീർ പ്രശ്നം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button