താടിവടിച്ചില്ല, ബട്ടണിട്ടില്ലെന്ന് ആരോപണം; പരീക്ഷയ്ക്കെത്തിയ പ്ലസ് വൺ വിദ്യാർഥിയെ തല്ലിച്ചതച്ചു,കേസ്

കോഴിക്കോട്: നാദാപുരം പേരോട് എംഐഎം എച്ച്എസ്എസിൽ വിദ്യാർഥിക്ക് ക്രൂര മർദനം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ലെന്നാരോപിച്ച് സീനിയർ വിദ്യാർഥികളാണ് മർദിച്ചത്. പ്ലസ് വൺ വിദ്യാർഥിയുടെ തലപിടിച്ച് ചുമരിലിടിക്കുകയും മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സഭവം. പരീക്ഷ എഴുതാൻ വേണ്ടി സ്കൂളിലെത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥി. താടിവടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടണിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ചോദ്യം ചെയ്യുന്നു. പിന്നീട് ഇത് വാക്കുതർക്കത്തിലെത്തുന്നു. പിന്നീട് കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Source link