INDIA

പച്ച തൊട്ട് വിപണി, പക്ഷെ ട്രംപിന്റെ തീരുമാനം ഓട്ടോ ഓഹരികൾക്ക് കെണിയൊരുക്കി


എഫ്&ഓ ക്ലോസിങ് ദിനത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിൻബലത്തിൽ മുന്നേറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപ് വാഹന ചുങ്കം പ്രഖ്യാപിച്ചതോടെ കാർ കയറ്റുമതി വിപണികളായ കൊറിയൻ, ജാപ്പനീസ് വിപണികൾക്ക് ഇന്ന് നഷ്ടത്തിൽ നിന്നും തിരിച്ചു കയറാനായില്ല. ടാറ്റ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ ഓട്ടോ ഓഹരികളുടെ വീഴ്ചയാണ് ഇന്ത്യൻ വിപണിക്ക് കെണിയായത്. 23433 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23646 പോയിന്റ് വരെ  മുന്നേറിയ ശേഷം 105 പോയിന്റ് നേട്ടത്തിൽ 23591 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 317 പോയിന്റ് നേട്ടത്തിൽ 77606 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു. രൂപയുടെ മുന്നേറ്റം ടാറ്റയുടെ ജെഎൽആറിന്റെ പ്രമുഖ വിപണിയാണ് അമേരിക്ക. മതേഴ്സന്റെ 20% വരുമാനവും അമേരിക്കയിൽ നിന്നുമാണ്. ഏപ്രിൽ മൂന്നിനാണ് ഓട്ടോ താരിഫ് നിലവിൽ വരിക. 


Source link

Related Articles

Back to top button