WORLD
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എക്സൈസിന്റെ മിന്നൽ പരിശോധന; മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം ∙ പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അപ്രതീക്ഷിത എക്‌സൈസ് റെയ്ഡ്. ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 15 മുറികളില്‍ പരിശോധന നടത്തി. റെയ്ഡില്‍ 455-ാം നമ്പര്‍ റൂമില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. 20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം പറയുന്നു. പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്‌സൈസ് സംഘം മടങ്ങി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റെയ്ഡ് ഉദ്ദേശിച്ചാണ് എക്‌സൈസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ മൂന്നു നാലു മുറികളില്‍ പരിശോധന നടത്തിയതിനു ശേഷം പൊടുന്നന്നെ സംഘം പിന്‍വാങ്ങുകയായിരുന്നു.
Source link