ഉയർന്ന രക്തസമ്മർദം, കടുത്ത തലവേദന, ഉറക്കക്കുറവ്; എനർജി ഡ്രിങ്ക് ഉപയോഗത്തിൽ കരുതൽവേണം

എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവർ നിരവധിയുണ്ട്. പലപ്പോഴും ഇവയുടെ അപകടവശങ്ങൾ തിരിച്ചറിയാത്തതാണ് പ്രധാന പ്രശ്നം. എനർജി ഡ്രിങ്കുകൾ ഹൃദ്രോഗങ്ങളുടെയും വൃക്കരോഗങ്ങളുടെയും സാധ്യത വർധിപ്പിക്കുന്നതിനേക്കുറിച്ച് വിശദമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതുമാത്രമല്ല ഉത്കണ്ഠാരോഗം, ഉറക്കക്കുറവ്, അമിത രക്തസമ്മർദം, കടുത്ത തലവേദന, ഗ്യാസ്ട്രിക് രോഗങ്ങൾ എന്നിവയ്ക്കും ഇവ കാരണമാകുന്നുണ്ടെന്നും കരുതലോടെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിലെ നോർത്ത് യോക്ഷെയറിൽ രജിസ്റ്റേർഡ് ഡയറ്റീഷ്യനായ അനബെൽ ഗിപ്പ്.കഫീന്റെ അളവ് ഉയർന്ന തോതിൽ ഉള്ളതിനാൽ തന്നെ ഇവ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് അനബെൽ പറയുന്നു. കുട്ടികളിലും കൗമാരക്കാരിലും ഇവയുടെ വ്യാപകമായ ഉപയോഗമുണ്ട്. ഇത് രക്തസമ്മർദത്തിന്റെ തോത് കൂടാനും ഉറക്കം തടസ്സപ്പെടാനും കടുത്ത തലവേദനയ്ക്കും വയറിന് അസ്വസ്ഥകൾക്കും കാരണമാകുന്നുവെന്ന് അവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിയും അനുബന്ധ പെരുമാറ്റ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ടെന്നും അനബെൽ പറഞ്ഞു.
Source link