KERALA
തിരുവല്ലയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവും അയൽവാസിയുമായ പ്രതി പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളോജിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിൽ മദ്യലഹരിയിൽ തർക്കം ഉണ്ടായതായി വിവരമുണ്ട്. പിന്നീട് ഇരുവരും സ്വഭവനങ്ങളിലേക്ക് പോയെങ്കിലും രാത്രിയോടെ മനോജ് രാജന്റെ വീട്ടിലെത്തി. വീണ്ടും തർക്കം ഉടലെടുക്കുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ വെറ്റില മുറുക്ക് ചെല്ലത്തിൽ വച്ചിരുന്ന കത്തി ഉപയോഗിച്ച് മനോജിനെ രാജൻ കുത്തുകയായിരുന്നു.
Source link