WORLD

വിജിലൻസ് പോരിൽ വീണയ്ക്ക് വിജയം; സിപിഎം ആശ്വാസത്തിന് ഒരാഴ്ച പോലും ആയുസ്സില്ല, പ്രതിപ്പട്ടികയിൽ


തിരുവനന്തപുരം ∙ സിഎംആർഎലിൽ നിന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സേവനമില്ലാതെ പ്രതിഫലം കൈപ്പറ്റിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം ഹൈക്കോടതി തള്ളിയപ്പോൾ ‘ഉണ്ടയില്ലാ വെടി കോടതി തള്ളി’യെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. ഹൈക്കോടതി വിധി നൽകിയ ആശ്വാസത്തിന് ഒരാഴ്ച തികയുംമുൻപേ എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിന്റെ രൂപത്തിലെത്തിയ വെടിപൊട്ടിയതു പാർട്ടി കോൺഗ്രസിന്റെ മധ്യത്തിൽ.3 മാസം മുൻപേ തയാറായിരുന്ന റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തലുകൾ പുറത്തുവന്ന സമയം സിപിഎമ്മിന് അപ്രതീക്ഷിതമായി. പാർട്ടി കോൺഗ്രസിൽ ഇളവു നേടി മേൽക്കമ്മിറ്റിയിൽ തുടരാൻ ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേൽപിക്കുന്നതാണ് എസ്എഫ്ഐഒ റിപ്പോർട്ടിലെ കണ്ടെത്തലുകൾ.


Source link

Related Articles

Back to top button