KERALA

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രഥമ പി.ജി. ബാച്ചിന്റെയും MBBS ബാച്ചിന്റെയും ബിരുദദാനം 


മേപ്പാടി: ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 2021-22 അധ്യയന വര്‍ഷത്തില്‍ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥികള്‍ക്കും, 2019-ല്‍ പ്രവേശനം നേടി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കുമുള്ള ബിരുദദാനം നടന്നു.ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെയും കേരളാ യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ബിരുദദാനം നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗ വിദഗ്ധനും ലേക് ഷോര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വി.പി. ഗംഗാധരന്‍ വിശിഷ്ടാതിഥി ആയിരുന്നു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ.പി. കാമത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ട്രസ്റ്റി. നസീറ ആസാദ് എന്നിവരും സന്നിഹിതരായിരുന്നു.


Source link

Related Articles

Back to top button