KERALA
തുടർച്ചയായ പനിയും ഛർദിയും; ശ്വാസകോശ X-Rayൽ തെളിഞ്ഞത് നിലക്കടല: ICU-വിലായ കുഞ്ഞിന് ഒടുവിൽ രക്ഷ

ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയതിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ മൂന്ന് വയസ്സുകാരിയെ രക്ഷിച്ചു. ഉടനടി വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണത്തിലേക്ക് പോലും നയിച്ചേക്കാവുന്ന സാഹചര്യത്തിൽ നിന്നാണ് കുട്ടിയെ ഡോക്ടർമാർ രക്ഷിച്ചത്. ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന സംഭവം ഇന്ത്യ ടുഡേ ആണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി കുട്ടിക്ക് തുടർച്ചയായ പനിയും ഛർദിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടുയുടെ നില ഗുരുതരമായത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചിന്റെ വലതുഭാഗത്ത് വായുസഞ്ചാരം തീരെ കുറഞ്ഞതായി ശ്രദ്ധിക്കുന്നത്. ശ്വാസമെടുക്കുമ്പോൾ വലിവുള്ള തരത്തിലുള്ള ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.
Source link