KERALA

തുര്‍ക്കിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ല


ഇസ്താബൂള്‍: തുര്‍ക്കിയില്‍ ഭീതി പരത്തി ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ ഇസ്താംബൂളിലാണ് അനുഭവപ്പെട്ടത്. ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല. പ്രാദേശിത സമയം ഉച്ചയ്ക്ക് 12.49നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി തുറസായ സ്ഥലത്തേക്ക് പരക്കം പാഞ്ഞു. ഭൂചലനത്തെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളുണ്ടായോ എന്ന് പരിശോധിക്കുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാത്ത എന്നാല്‍ പിന്നീട് അപകടമുണ്ടാക്കിയേക്കാവുന്ന ചെറിയ നാശനഷ്ടങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.


Source link

Related Articles

Back to top button