KERALA
തുളസിത്തറയില്‍ മോശമായ പ്രവൃത്തി; ഹോട്ടല്‍ ഉടമയ്‌ക്കെതിരേ നടപടി വേണം -ഹൈക്കോടതി

കൊച്ചി: ഗുരുവായൂരില്‍ ഒരു സ്ഥാപനത്തിനു മുന്‍പിലെ തുളസിത്തറയില്‍ മോശമായ പ്രവൃത്തി നടത്തിയ ഹോട്ടല്‍ ഉടമയ്‌ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.ഹോട്ടലുടമയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍ ലൈസന്‍സും ലഭിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
Source link