WORLD

ചേരിതിരിവുണ്ടായാൽ സമ്മേളനം നിർത്തണമെന്നു സിപിഐ


പാലക്കാട് ∙ ഭാരവാഹികളെച്ചൊല്ലി ചേരിതിരിവുണ്ടായാൽ പാർട്ടി സമ്മേളനങ്ങൾ നിർത്തിവയ്ക്കണമെന്നു സിപിഐ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി.      സിപിഐ ലേ‍ാക്കൽ സമ്മേളനങ്ങൾ നടക്കുന്നതിനിടെയാണു നിർദേശം.സമവായമായിരിക്കണം സമ്മേളനത്തിൽ പ്രതിഫലിക്കേണ്ടത്. ചേരിതിരിഞ്ഞ മത്സരത്തിന് ഒരിക്കലും സാഹചര്യമുണ്ടാക്കരുത്. അങ്ങനെ സംഭവിച്ചാൽ സമ്മേളനങ്ങൾ നിർത്തിവയ്ക്കുകയും വീണ്ടും നടത്തുമ്പേ‍ാൾ യേ‍ാജിപ്പോടെ പൂർത്തിയാക്കുകയും വേണം. നേതാക്കൾ പരസ്പരം ചർച്ച ചെയ്തു സമവായം ഉറപ്പാക്കണം. സമ്മേളനങ്ങളുടെ തുടക്കത്തിൽ എത്തുന്ന നേതാക്കൾ പിന്നീട് മുങ്ങുന്ന പ്രവണത അനുവദിക്കില്ല. ചുമതലയുള്ള നേതാക്കൾ തുടക്കം മുതൽ അവസാനം വരെ സമ്മേളനത്തിലുണ്ടാകണം. മറ്റു പാർട്ടികളിലെപ്പോലെ സിപിഐയിലും വിഭാഗീയതയുണ്ടെന്നു വരുത്തിത്തീർക്കാൻ എതിരാളികൾ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതായി നേതൃത്വം പറയുന്നു. അവരുടെ കരുവായി മാറാതിരിക്കാൻ പ്രവർത്തകരും നേതാക്കളും അതീവജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.


Source link

Related Articles

Back to top button