തൃപ്പൂണിത്തുറ പള്ളിയിലെ അക്രമം; സഭാനേതൃത്വവും നിയമസംവിധാനവും ഉറക്കം നടിക്കരുത്-അതിരൂപത സംരക്ഷണ സമിതി

കൊച്ചി: തൃപ്പൂണിത്തുറ സെന്റ്‌മേരീസ് ഫൊറോനാ പള്ളി വികാരിക്കും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നേരെ നടന്നത് കരുതി കൂട്ടി നടത്തിയ അക്രമണമാണെന്ന് അതിരൂപത സംരക്ഷണ സമിതി. സിനഡല്‍ രീതിയിലുള്ള കുര്‍ബാനയര്‍പ്പണം വേണം എന്ന് വാദിക്കുന്ന ഒരു സംഘം ഗൂഢാലോചനക്ക് ശേഷം നടത്തിയ ആക്രമണമാണ് ഇതെന്നും ഇക്കാര്യത്തില്‍ സഭാ നേതൃത്വവും നിയമ സംവിധാനവും ഉറക്കം നടിക്കരുതെന്നും അതിരൂപത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം കുര്‍ബാന തര്‍ക്കത്തിനിടെ തൃപ്പൂണിത്തുറ സെന്റ്‌മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പനും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നേരെ അതിക്രമം ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അതിരൂപത സംരക്ഷണ സമിതി ഉയര്‍ത്തുന്നത്. വൈദികനെതിരെ അക്രമം നടത്തിയ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതും സഭാധികാരികള്‍ നിശബ്ദത പാലിക്കുന്നതും അത്യന്തം അപലപനീയമാണെന്നും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.
Source link