ആത്മഹത്യ ചെയ്യുമെന്ന് നസിയത്ത് സന്ദേശം അയച്ചു; ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ മൃതദേഹങ്ങൾ

കൊല്ലം: നിമിഷങ്ങൾക്കുമുൻപ് വീട്ടുമുറ്റത്തു കണ്ട അമ്മയും മകനും മരിച്ചെന്ന വാർത്ത കിഴവൂർ നിവാസികളിലുണ്ടാക്കിയത് വലിയ നടുക്കം. മുറ്റമടിച്ചുകൊണ്ടിരുന്ന നസിയത്തിനെ ഏഴരയോടെ അയൽവാസികൾ കണ്ടിരുന്നു. ഷാനും അടുത്തുതന്നെയുണ്ടായിരുന്നു. ഇരുവരും തമ്മിൽ പതിവുപോലെ സംസാരിച്ചിരുന്നതല്ലാതെ വഴക്കോ ബഹളമോ ഒന്നും ഉണ്ടായില്ലെന്ന് അയൽക്കാർ പറയുന്നു. കിഴവൂർ എസ്ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. കൊല്ലം പാലത്തറയിലെ ജ്യൂസ് കടയിലെ ജീവനക്കാരിയാണ് നസിയത്ത്. കണ്ണനല്ലൂരിലെ പഴക്കടയിൽ ജോലിചെയ്തിരുന്ന ഷാൻ ദിവസങ്ങളായി ജോലിക്കു പോയിരുന്നില്ല. ഷാനിന്റെ ഭാര്യ റജീന കൊട്ടിയത്തെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിനോക്കുകയായിരുന്നു. കഴിഞ്ഞദിവസം റജീനയെ ഷാൻ മർദിച്ചിരുന്നു. ഇതേത്തുടർന്ന് റജീനയെ വീട്ടുകാരെത്തി കുളപ്പാടത്തിനടുത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മർദിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയം സ്റ്റേഷനിൽ പരാതിയും നൽകി. മറ്റൊരു പരാതിയും റജീനയുടെ വീട്ടുകാർ ഷാനിനെതിരേ നൽകിയിരുന്നു.
Source link