KERALA
തൃശ്ശൂര്‍ പൂരത്തിന് 24 ദിവസം മാത്രം ബാക്കി; തീരാതെ വെടിക്കെട്ടിലെ അനിശ്ചിതത്വം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് 24 ദിവസം മാത്രം ബാക്കിനില്‍ക്കേ, വെടിക്കെട്ടിലെ അനിശ്ചിതത്വം തീരുന്നില്ല. പുതിയ ചട്ടഭേദഗതി വന്നശേഷം നടക്കുന്ന ആദ്യ പൂരമായിട്ടും ഫലവത്തായ മുന്നൊരുക്കം ആരംഭിച്ചിട്ടില്ല. ദൂരപരിധിയിളവിന് അപേക്ഷിക്കാന്‍ കേന്ദ്രവുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല.ഈ മാസം ആദ്യം ഇത്തരമൊരു ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ പോകാമെന്ന നിര്‍ദേശം കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെടിക്കെട്ട് നടത്താനുള്ള ശ്രമവും പാതിവഴിയിലാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും മറുപടി കിട്ടിയിട്ടില്ല.
Source link