KERALA

തെക്കന്‍ കേരളത്തിലെ ആദ്യ CAR T- സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കി കിംസ്‌ ഹെല്‍ത്ത്


തിരുവനന്തപുരം: ഹൈ ഗ്രേഡ് ബി സെല്‍ ലിംഫോമ രോഗിയായ 47- കാരനില്‍ CAR T സെല്‍ തെറാപ്പി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. ഫസ്റ്റ് ലൈന്‍ കീമോതെറാപ്പിയോട് രോഗിയുടെ ശരീരം പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് നൂതന ചികിത്സാരീതിയിലേക്ക് കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ സംഘം നീങ്ങിയത്.അപൂര്‍വ്വവും അതീവ ഗുരുതരവുമായ ബി സെല്‍ നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമ (എന്‍എച്ച്എല്‍)യുടെ വകഭേദമായിരുന്നു രോഗിയിലുണ്ടായിരുന്നത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന പ്രത്യേകതരം രക്താർബുദമാണ് നോണ്‍ ഹോജ്കിൻസ് ലിംഫോമ. കീമോ തെറാപ്പിയുടെ ആറു സൈക്കിളുകള്‍ പിന്നിട്ടിട്ടും രോഗബാധ ഗുരുതരമായി തന്നെ തുടരുന്നുവെന്ന് പെറ്റ് സ്‌കാനില്‍ കണ്ടെത്തുകയായിരുന്നു.


Source link

Related Articles

Back to top button