KERALA

തെരുവുനായ കുറുകേചാടി; സ്‌കൂട്ടറില്‍നിന്ന് വീണതിന് പിന്നാലെ കാര്‍ ദേഹത്തുകയറി, യുവതിക്ക് ദാരുണാന്ത്യം


ഇളമണ്ണൂര്‍ (പത്തനംതിട്ട): തെരുവുനായ കുറുകേ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍നിന്ന് വീഴുകയും പിന്നാലെവന്ന കാര്‍ ദേഹത്തുകയറി പരിക്കേല്‍ക്കുകയും ചെയ്ത യുവതി മരിച്ചു. കലഞ്ഞൂര്‍ കൊട്ടന്തറ കിളിയന്ത്രയില്‍ ബിന്‍സി ബിനു (40)ആണ് മരിച്ചത്. കെ.പി. റോഡില്‍ ഇളമണ്ണൂര്‍ തീയേറ്റര്‍ ജങ്ഷന് സമീപം കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 5.30-നായിരുന്നു അപകടം.തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബിന്‍സിയ്ക്ക് മുന്നില്‍പോയ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബ്രേക്ക് ചെയ്തു. ഇതില്‍ തട്ടാതിരിക്കാന്‍ ബിന്‍സി തന്റെ സ്‌കൂട്ടര്‍ വെട്ടിത്തിരിച്ചപ്പോഴാണ് റോഡിലേക്ക് മറിഞ്ഞുവീണത്. ഈ സമയം എതിരേവന്ന കാര്‍ ബിന്‍സിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയില്‍ മരിച്ചു.


Source link

Related Articles

Back to top button