KERALA

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമർശിച്ച് വാർത്ത; അറസ്റ്റിലായ മാധ്യമപ്രവർത്തകർക്ക് ജാമ്യം


ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലായ തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകയായ രേവതി, മാധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ് എന്നിവര്‍ക്കാണ് ഹൈദരാബാദിലെ നംപള്ളി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിയ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തതിനാണ് രേവതിയേയും തന്‍വിയേയും പോലീസ് അറസ്റ്റുചെയ്തത്. പുലര്‍ച്ചെ വീടുവളഞ്ഞാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ശേഷം കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇവര്‍ ജാമ്യം തേടി മംപള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 25,000 രൂപയുടെ ജാമ്യത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.


Source link

Related Articles

Back to top button