KERALA

തെളിവാര്‍ന്ന മലയാളത്തില്‍ ചടുലമായ സംഭാഷണം; കേരളോത്സവത്തില്‍ മികച്ച നടിയായി ഉത്തര്‍പ്രദേശ് സ്വദേശിനി


കാഞ്ഞങ്ങാട്: ‘നെല്ല് ഒരിക്കലും ചതിച്ചിട്ടില്ല. എത്ര മഴപെയ്ത് ഒലിച്ചുപോയാലും വെയിലേറ്റ് കരിഞ്ഞാലും ജീവിക്കാനുള്ളത് ഈ പാടം നമുക്ക് തരും’. ഉശിരന്‍ സംഭാഷണവും അഭിനയവും ഒടുവില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും. മലയാള നാടകത്തില്‍ കസറിയ ഈ നായിക പക്ഷെ, ഉത്തര്‍പ്രദേശുകാരിയാണ്, കാശിഷ് മുകേഷ്.വെള്ളിക്കോത്ത് സ്ഥിരതാമസമാക്കിയ ഉത്തര്‍പ്രദേശുകാരി പൂജയുടെയും രാജസ്ഥാന്‍ സ്വദേശി മുകേഷ് സിങ്ങിന്റെയും ഏഴുമക്കളിലൊരാള്‍. കോട്ടപ്പാറ സനാതന കോളേജ് ബികോം വിദ്യാര്‍ഥിനി.


Source link

Related Articles

Back to top button