KERALA
തേക്കിൻകാട് മൈതാനത്ത് ‘എന്റെ കേരളം’ പ്രദർശന വിപണനമേളയ്ക്ക് തുടക്കമായി
തൃശ്ശൂർ : സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മെ 24 വരെ ‘എന്റെ കേരളം’ പ്രദർശന വിപണനമേള നടക്കുന്നു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്ത മേള തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിലാണ് നടക്കുന്നത്.പ്രദർശനമേളയിൽ വിവിധ വകുപ്പുകളുടെ തീം, വാണിജ്യം ഉൾപ്പെടെ 189 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർസേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്നതാണ്. ഭക്ഷ്യ കാർഷിക മേള, സ്പോർട്സ്് സോൺ, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയായിരിക്കും പ്രദർശനസമയം. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. 24- നാണ് മേള സമാപിക്കുന്നത്. സമാപന സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
Source link