KERALA

വയറുവേദനയ്ക്ക് പിന്നാലെ ട്യൂമർ കണ്ടെത്തി, ഒടുവിൽ കരളിലെ കാൻസറെന്ന് സ്ഥിരീകരണം- ദീപിക കക്കർ


ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദീപിക കക്കർ അടുത്തിടെയാണ് തനിക്ക് കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ഇപ്പോഴിതാ താൻ സ്റ്റേജ് 2 ലിവർ കാൻസറിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് ദീപിക. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപിക ഇക്കാര്യം കുറിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ തന്നെ സംബന്ധിച്ച് കഠിനമായിരുന്നുവെന്ന് പറഞ്ഞാണ് ദീപിക കുറിപ്പ് ആരംഭിക്കുന്നത്. വയറിന്റെ മുകൾഭാ​ഗത്ത് വേദനയുമായാണ് ആശുപത്രിയിലേക്ക് പോകുന്നത്. പരിശോധനയിൽ കരളിൽ ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമറാണെന്ന് പറഞ്ഞു. എന്നാൽ ആ ട്യൂമർ കാൻസറാണെന്ന് സ്ഥിരീകരിച്ചുവെന്നും സ്റ്റേജ് 2 ലിവർ കാൻസർ ആണെന്നും ദീപിക പറഞ്ഞു.


Source link

Related Articles

Back to top button