KERALA

സ്വർണക്കടയുടമയുടെ മരണം; ബ്രേക്ക് വേ​ഗം അയച്ചുവിട്ടത് വിനയായി,മുകളിലേക്ക് ഭാരംകൂടി,ലിഫ്റ്റ് കുതിച്ചു


കട്ടപ്പന: ലിഫ്റ്റ് അപകടത്തിൽ സ്വർണക്കടയുടമ മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ പരിശോധന നടത്തി. വൈദ്യുതി തടസ്സത്തേത്തുടർന്ന് പകുതിവഴിയിൽനിന്നുപോയ ലിഫ്റ്റ് താഴേയ്ക്ക് എത്തിക്കാനായി അതിന്റെ ബ്രേക്ക് വേഗത്തിൽ റിലീസ് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. ബ്രേക്ക് വളരെ സാവധാനം മാത്രമേ റിലീസ് ചെയ്യാവൂവെന്നും ഇവർ വ്യക്തമാക്കി. പരിചയമില്ലാത്തവർ ബ്രേക്ക് റിലീസ് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.അപകടത്തിൽപ്പെട്ട ലിഫ്റ്റിലും കൺട്രോൾ യൂണിറ്റിലും, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സജിത്കുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ വിജയകുമാർ, ദീപ, രോഹിത് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.


Source link

Related Articles

Back to top button