WORLD

തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം; കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു


മീനാക്ഷിപുരം∙ മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ ഗോപാലപുരം മൂങ്കിൽ മട സ്വദേശി ജ്ഞാനശക്തി വേൽ (48) മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. തമിഴ്നാട് പൊള്ളാച്ചി സ്വദേശികളായ നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ജ്ഞാനശക്തി വേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ്ഞാനശക്തി വേലിന്റെ ഭാര്യ ഉമാമഹേശ്വരിയുടെ ബന്ധുവായ യുവാവിനൊപ്പം നാടുവിട്ട പെൺകുട്ടിയെ അന്വേഷിച്ച് എത്തിയ സംഘമാണ് വാക്ക് തർക്കത്തിനിടെ ആക്രമണം നടത്തിയത് എന്നാണ് വിവരം. ആക്രമണം നടത്തിയതായി കരുതുന്ന തമിഴ്നാട് പൊള്ളാച്ചി സ്വദേശികൾക്കായി മീനാക്ഷിപുരം പൊലീസ് അന്വേഷണം തുടങ്ങി.


Source link

Related Articles

Back to top button