KERALA
9 കോടി നഷ്ടപരിഹാരം, US-ല്‍ കേസ്; ഭാര്യയ്‌ക്കെതിരെ ടെക് സംരംഭകന്‍, മകനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ

ചെന്നൈ: ഭാര്യയും പോലീസും തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. ടെക് സംരംഭകനായ പ്രസന്ന ശങ്കര്‍ എന്ന യുവാവിന്റെ എക്‌സ് പോസ്റ്റുകളാണ് വൈറലായിരിക്കുന്നത്. വിവാഹമോചനത്തിനും കുട്ടിയെ തിരികെ കിട്ടാനുമായി നിയമപോരാട്ടം നടത്തുന്ന തന്നെ ഭാര്യയും ചെന്നൈ പോലീസും ഉപദ്രവിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനാണ് പ്രസന്ന ശങ്കര്‍. ഭാര്യ ദിവ്യയുടെ വിവാഹേതരബന്ധം കണ്ടെത്തിയതിന് ശേഷമാണ് തനിക്ക് ദുരനുഭവങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിനകം 86 ലക്ഷത്തിലേറെ പേരാണ് പ്രസന്ന ശങ്കറിന്റെ പോസ്റ്റ് കണ്ടത്.
Source link