KERALA
വീര ധീര സൂരൻ പാർട്ട് 2: പ്രമോഷന് വിക്രം ഇന്ന് തിരുവനന്തപുരം ലുലുമാളിൽ, ഒപ്പം സുരാജും എസ്‌ജെ സൂര്യയും

വീര ധീര സൂരന്‍ പാര്‍ട്ട്-2 സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി നടന്‍ വിക്രം ഇന്ന് (തിങ്കളാഴ്ച) തിരുവനന്തപുരം ലുലു മാളില്‍. വൈകുന്നേരം ആറുമണിക്കാണ് പരിപാടി. ക്ലബ് എഫ്എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സിനിമയിലെ മറ്റ് പ്രധാനതാരങ്ങളായ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍, സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍ എന്നിവരും പങ്കെടുക്കും. ‘ചിത്ത’യ്ക്കുശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധീര വീര സൂരന്‍. മാര്‍ച്ച് 27-ന് ചിത്രം തിയേറ്ററുകളിലെത്തും.
Source link