KERALA
ദക്ഷിണേന്ത്യയിൽ ഗ്യാസ് ടാങ്കർ ലോറി പണിമുടക്ക് ആരംഭിച്ചു; കേരളത്തിൽ പാചകവാതക ക്ഷാമത്തിന് സാധ്യത

ചെന്നൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണമേഖലാ ഗ്യാസ് ടാങ്കർ ലോറി ഓണേഴ്സ് അസോസിയേഷൻ ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇതേത്തുടർന്ന് വ്യാഴാഴ്ച രാവിലെ ആറുമുതൽ 6000-ത്തിലധികം ലോറികൾ ഓട്ടം നിർത്തിവെച്ചു.സമരം തുടരുകയാണെങ്കിൽ വരുംദിവസങ്ങളിൽ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി മേഖലകളിൽ പാചകവാതകവിതരണം തടസ്സപ്പെടും. ഇതുവഴി സിലിൻഡറുകൾക്ക് കടുത്തക്ഷാമമുണ്ടാകാനാണ് സാധ്യത.
Source link