WORLD

ദമ്പതികൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ മൃതദേഹം; ഒരാഴ്ചയോളം പഴക്കം


തലയോലപ്പറമ്പ് ∙ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇറുമ്പയം പോസ്റ്റ് ഓഫിസിനു സമീപം ശാരദാവിലാസത്തിൽ വിജയകുമാറിന്റെ വീട്ടിലാണു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കംചെന്നു വികൃതമായ നിലയിലാണ് മൃതദേഹം. അതിനാൽ ആരുടേതെന്നു തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഡിഎൻഎ പരിശോധന നടത്തേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു. വിജയകുമാറും ഭാര്യ ഗീതയും ഒരാഴ്ചയിലധികമായി ആലുവ പുത്തൻകുരിശിനു സമീപം താമസിക്കുന്ന മകളുടെ വീട്ടിലായിരുന്നു.


Source link

Related Articles

Back to top button