ട്രെയിൻ തട്ടിമരിച്ചയാളെ സംസ്കരിച്ചു, 4 ലക്ഷം സഹായവും കിട്ടി, 70 ദിവസം കഴിഞ്ഞപ്പോൾ ‘പരേതൻ’ വീട്ടിൽ

പട്ന: ട്രെയിൻ അപകടത്തിൽ മരിച്ചെന്നു കരുതി സംസ്കരിക്കുകയും സർക്കാരിൽനിന്ന് നാല് ലക്ഷം രൂപ സഹായധനം നൽകുകയും ചെയ്ത സംഭവത്തിൽ 70 ദിവസത്തിനു ശേഷം പതിനേഴുകാരൻ വീട്ടിൽ തിരിച്ചെത്തി. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം. ഫെബ്രുവരി എട്ടിനാണ് യുവാവിനെ കാണാതാവുന്നത്. 18 ദിവസത്തിനു ശേഷം അല്ലാൽപട്ടിയിലെ റെയിൽവെ ട്രാക്കിനുസമീപം ചില ശരീരഭാഗങ്ങൾ കണ്ടെത്തി. ഇതു യുവാവിന്റെതോണെന്ന അനുമാനത്തിൽ അധികൃതർ കുടുംബത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ശരീരം തിരിച്ചറിയുന്നത് പ്രയാസമായതിനാലും ശരീരഭാഗങ്ങൾ യുവാവിന്റേതാണെന്ന് സക്ഷ്യപ്പെടുത്തിയതിനാലുമാണ് കുടുംബത്തിനു വിട്ടുനൽകിയതെന്ന് ദർഭംഗ പോലീസ് മേധാവി അമിത് കുമാർ പറഞ്ഞു. ട്രെയിൻ ഇടിച്ചാണ് യുവാവ് മരിച്ചതെന്നു കരുതിയതിനാൽ സർക്കാർ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം നൽകുകയും ചെയ്തു.
Source link