KERALA

ദമ്പതിമാരെ മർദിച്ച് മരുമകളായ ഡോക്ടറും പേരക്കുട്ടികളും, ദൃശ്യം പുറത്ത്; കേസെടുത്ത് പോലീസ്


ബെംഗളൂരു: വയോധികരായ ദമ്പതിമാരെ വീട്ടില്‍ക്കയറി മര്‍ദിച്ച മരുമകളായ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരുവില്‍ ഡോക്ടറായ പ്രിയദര്‍ശിനിക്കെതിരേയാണ് ഭര്‍തൃപിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. വനിതാ ഡോക്ടറും ഇവരുടെ കുട്ടികളും ഭര്‍തൃമാതാപിതാക്കളെ മര്‍ദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാര്‍ച്ച് പത്താം തീയതി നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മരുമകളായ ഡോ. പ്രിയദര്‍ശിനിയും പേരക്കുട്ടികളും തന്നെയും ഭാര്യയെയും മകനെയും വീട്ടില്‍ കയറി അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നുമാണ് ഭര്‍തൃപിതാവായ ജെ. നരസിംഹയ്യയുടെ പരാതി. വനിതാ ഡോക്ടറും മക്കളും പ്രായമായ ദമ്പതിമാരെ മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.


Source link

Related Articles

Back to top button