KERALA

ദുരുപയോഗിക്കുന്ന മരുന്നുപട്ടികയിലേക്ക് ഒന്നുകൂടി, രക്തസമ്മർദം കൂടി തലച്ചോർ തകരും


പാലാ: ദുരുപയോഗംചെയ്യുന്ന അലോപ്പതി മരുന്നുകളുടെ പട്ടികയിലേക്ക് പുതിയ ഇനമായി ഒരു മരുന്നുകൂടി(ദുരുപയോഗസാധ്യത കണക്കിലെടുത്ത് വാർത്തയിൽ പേരൊഴിവാക്കുന്നു). കോട്ടയം ജില്ലയിൽ മൂന്നുവർഷത്തിനുള്ളിൽ ഈ മരുന്നിന്റെ 950 വയൽ ആണ് ഡ്രഗ്‌സ് കൺട്രോൾ അധികൃതർ പിടിച്ചെടുത്തത്. സംസ്ഥാനത്ത് കോട്ടയത്തുമാത്രമാണ് ഇൗ ദുരുപയോഗം കണ്ടെത്തിയിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.ഹൃദയശസ്ത്രക്രിയാസമയത്ത് നൽകുന്ന മരുന്നാണിത്. രോഗികളല്ലാത്തവർ ഈ മരുന്നുപയോഗിച്ചാൽ കടുത്ത രക്തസമ്മർദത്തിന് വിധേയരായി തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുമെന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ വൈസ്‌ പ്രസിഡന്റ് ഡോ. ജി. ഹരീഷ് കുമാർ പറയുന്നു.


Source link

Related Articles

Back to top button