KERALA
ദേശീയപാത: മന്ത്രി റിയാസിന്റെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണം- രാജീവ് ചന്ദ്രശേഖർ

തൊടുപുഴ: ദേശീയപാതയുടെ നിര്‍മാണം തന്റെ മികവാണെന്ന് മൂന്നുദിവസം മുമ്പുവരെ അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോള്‍ ഉത്തരവാദിത്വം മുഴുവന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൊടുപുഴയില്‍നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിതകേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജീവിതനിലവാരത്തില്‍ മാറ്റം പ്രതീക്ഷിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് അവസരം നല്‍കിയത്. എന്നാല്‍ ഈ സര്‍ക്കാരിന്റെ ഒന്‍പതുവര്‍ഷം നഷ്ടങ്ങളുടേത് മാത്രമായിരുന്നു. കടമെടുക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിനാവുന്നില്ല.
Source link