ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കി;കര്‍ണാടകയെ കുലുക്കി മന്ത്രിയുടെ ആരോപണം,അന്വേഷണം

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആളിക്കത്തി ഹണിട്രാപ്പ് വിവാദം. ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിക്കഴിഞ്ഞുവെന്ന് സഹകരണമന്ത്രി കെ.എന്‍ രാജണ്ണ സഭയില്‍ ആരോപിച്ചു. രണ്ട് പാര്‍ട്ടികളില്‍പ്പെട്ടവരാണ് കുടുങ്ങിയത്. സംസ്ഥാനത്ത് മാത്രം ഒതുങ്ങിനില്ക്കുന്ന വിഷയമല്ല ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും. അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിജയപുര എം.എല്‍.എ ബസനഗൗഡ പാട്ടീലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ സഹകരണമന്ത്രിയെ ചിലര്‍ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും ജനപ്രതിനിധികളെ ഇത്തരത്തില്‍ ലക്ഷ്യംവെക്കുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി സഹകരണമന്ത്രി കെ.എന്‍ രാജണ്ണ രംഗത്തെത്തിയത്. ‘കര്‍ണാടക സി.ഡി, പെന്‍ഡ്രൈവ് ഫാക്ടറിയായി മാറിയെന്നാണ് പലരും പറയുന്നത്. തുമകുരുവില്നിന്നുള്ള വന്സ്വാധീനശക്തിയുടെ മന്ത്രി ഹണിട്രാപ്പില്‍ കുടുങ്ങിയെന്നും പറയപ്പെടുന്നു. തുമകുരുവില്നിന്നുള്ള രണ്ട് മന്ത്രിമാര്‍ ഞാനും ആഭ്യന്തരമന്ത്രി ജി പരസേശ്വരയുമാണ്. അതിനാല്‍ വിഷയത്തില്‍ അന്വേഷണം വേണം’ – മന്ത്രി കെ.എന്‍ രാജണ്ണ ആവശ്യപ്പെട്ടു.
Source link