WORLD

ദോഹർട്ടിക്കും മക്ഗിനും മൂന്നു വീതം, ഒക്കീഫിക്ക് ഒന്ന്; നോക്കൗട്ടിൽ ഓസീസിനെ കിട്ടിയാൽ ഇന്നും ‘സിക്സർ മഴ’ പെയ്യിക്കും യുവി– വിഡിയോ


റായ്പുർ∙ മഞ്ഞ ജഴ്സിയോട് യുവരാജ് സിങ്ങിന് എന്താണ് ഇത്ര അലർജി! ഓസ്ട്രേലിയയുടെ മഞ്ഞ ജഴ്സി കണ്ടാൽ ‘ഹാലിളകു’ന്ന യുവരാജ് സിങ്ങിനെ ആരാധകർ ഒരിക്കൽക്കൂടി കണ്ടു, ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ഒന്നാം സെമിയിൽ. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിലാണ് ഓസീസിനെതിരെ യുവരാജ് വീണ്ടും ആ പഴയ യുവരാജായത്. ഏഴു പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ വെറും 30 പന്തിൽനിന്ന് യുവരാജ് അടിച്ചെടുത്ത 50 റൺസ്, ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു.സ്പിന്നർമാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച യുവി ഓസീസിന്റെ ലെഗ് സ്പിന്നർ ബ്രൈസ് മക്‌ഗയിന്റെ ഒറ്റ ഓവറിൽ മൂന്നു പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. സേവ്യർ ദോഹർട്ടിക്കെതിരെ വിവിധ ഓവറുകളിലായി മൂന്നു സിക്സറുകളും യുവി നേടി. മറ്റൊരു സ്പിന്നറായ ഒക്കീഫിക്കെതിരെ ആയിരുന്നു ഒരു സിക്സർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ, വെസ്റ്റിൻഡീസ് – ശ്രീലങ്ക രണ്ടാം സെമി വിജയികളാണ് ഇന്ത്യയുടെ എതിരാളികൾ.


Source link

Related Articles

Back to top button