WORLD

‘ദ് ഹണ്ട്രഡ്’ ടൂർണമെന്റിൽ റജിസ്റ്റർ ചെയ്ത 50 പാക്ക് താരങ്ങൾക്കും പൂർണ അവഗണന; പിന്നിൽ ഐപിഎൽ ടീം ഉടമകൾ?


ലണ്ടൻ∙ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ‍ഡ്രാഫ്റ്റിൽ വാങ്ങാൻ ആളില്ലാതെ 50 പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ തഴയപ്പെട്ടതിനു പിന്നിൽ ഐപിഎലിനും പങ്ക്? ഇത്രയധികം പാക്കിസ്ഥാൻ താരങ്ങൾ ടൂർണമെന്റിൽ കളിക്കാൻ താൽപര്യം അറിയിച്ചിട്ടും, ഒരാളേപ്പോലും ടീമിലെടുക്കാൻ ആരും തയാറാകാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിനിടെയാണ്, പാക്കിസ്ഥാൻ താരങ്ങൾ നേരിട്ട അവഗണനയ്ക്കു പിന്നിൽ ഐപിഎലിന്റെ പങ്കും ചർച്ചയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന മികച്ച ടീമുകളിലും ഐപിഎൽ ടീമുകൾക്ക് പങ്കാളിത്തമുള്ളതുകൊണ്ടാണ് പാക്കിസ്ഥാൻ താരങ്ങളെ തഴഞ്ഞതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഓവൽ ഇൻവിസിബിൾസിൽ മുംബൈ ഇന്ത്യൻസിനും മാഞ്ചസ്റ്റർ ഒറിജിനൽസിൽ ലക്നൗ സൂപ്പർ ജയന്റ്സിനും നോർത്തേൺ സൂപ്പർചാർജേഴ്സിൽ സൺറൈസേഴ്സ് ഹൈദരാബാദിനും സതേൺ ബ്രേവിൽ ഡൽഹി ക്യാപിറ്റൽസിനും ഓഹരി പങ്കാളിത്തമുണ്ട്. ഇവർക്കു പുറമേ വെൽഷ് ഫയർ എന്ന ടീമിൽ ഇന്തോ–അമേരിക്കൻ സംരംഭകനായ സഞ്ജയ് ഗോവിലിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സിലിക്കൺവാലിയിലെ ടെക് സംരംഭകരുടെ കൺസോർഷ്യമായ ക്രിക്കറ്റ് ഇൻവെസ്റ്റർ ഹോൾഡിങ്സ് ലിമിറ്റഡിന് ലണ്ടൻ സ്പിരിറ്റ് ടീമിലും 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.


Source link

Related Articles

Back to top button