INDIA

ധനലക്ഷ്മി ബാങ്ക് ഓഹരിക്ക് ഇന്നും മുന്നേറ്റം; കരുത്തായി ലാഭക്കുതിപ്പും കിട്ടാക്കടത്തിലെ കുറവും


തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ (Dhanlaxmi Bank) ഓഹരികൾക്ക് ഇന്നും മികച്ച തിളക്കം. ഇന്നത്തെ വ്യാപാരം അവസാന സെഷനിലേക്ക് കടക്കുമ്പോൾ 4.13% ഉയർന്ന് 30.02ലാണ് ഓഹരിവിലയുള്ളത്. ഇന്നൊരുവേള വില 30.27 രൂപവരെ ഉയർന്നിരുന്നു. കഴിഞ്ഞവർഷം ജൂൺ 21ന് രേഖപ്പെടുത്തിയ 46.30 രൂപയാണ് ധനലക്ഷ്മി ബാങ്ക് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഈ വർഷം ജനുവരിയിലെ 28ലെ 22 രൂപയും.കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 ശതമാനവും ഒരാഴ്ചയ്ക്കിടെ 11 ശതമാനവും വളർച്ച ബാങ്കിന്റെ ഓഹരിവിലയിലുണ്ടായി. ഇന്ന് ഓഹരി വിപണി കനത്ത ഇടിവിലേക്ക് വീണിട്ടും ധനലക്ഷ്മി ബാങ്കിന് കരുത്തായത് മികച്ച മാർച്ചുപാദ പ്രവർത്തനഫലമാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ മുൻവർഷത്തെ സമാനപാദത്തിലെ 3.31 കോടി രൂപയെ അപേക്ഷിച്ച് 9 മടങ്ങ് (776%) വളർച്ചയുമായി 28.98 കോടി രൂപയുടെ ലാഭമാണ് (net profit) ബാങ്ക് നേടിയത്.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button