WORLD
ധോണിയുടെ പ്രായത്തെ ബഹുമാനിക്കണം, കാൽമുട്ടിലെ പരുക്കു കാരണം 10 ഓവർ ബാറ്റ് ചെയ്യാൻ സാധിക്കില്ല: ഫ്ലെമിങ്

ഗുവാഹത്തി∙ കാൽമുട്ടിനേറ്റ പരുക്കു കാരണം എം.എസ്.ധോണിക്കു തുടർച്ചയായി 10 ഓവർ ബാറ്റ് ചെയ്യാൻ സാധിക്കില്ലെന്നും അതിനാലാണ് ധോണി അവസാന 5 ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതെന്നും ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ധോണിയുടെ ബാറ്റിങ് പൊസിഷനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് ഫ്ലെമിങ്ങിന്റെ പ്രതികരണം. ‘ ധോണിയുടെ പ്രായത്തെ നമ്മൾ പരിഗണിക്കണം. അദ്ദേഹത്തിന്റെ കാൽമുട്ടിനേറ്റ പരുക്ക് ഇപ്പോഴും ഭേദമായിട്ടില്ല. ഈ സാഹചര്യത്തിൽ 10 ഓവർ തുടർച്ചയായി ബാറ്റ് ചെയ്യുക സാധ്യമല്ല. ടീം ആവശ്യപ്പെടുന്ന പൊസിഷനിൽ ബാറ്റ് ചെയ്യാൻ അദ്ദേഹം തയാറാണ്. എന്നാൽ അദ്ദേഹത്തിന് അമിത സമ്മർദം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ – ഫ്ലെമിങ് പറഞ്ഞു.
Source link