റാക്കറ്റിന് സിനിമ– സീരിയൽ ബന്ധം; ബൈക്കില്‍ ‘രക്ഷയ്ക്ക്’ പെൺകുട്ടികളും; ഗുജറാത്ത് ലാബിലെ ലഹരി കാക്കനാടേക്കും മട്ടാഞ്ചേരിയിലേക്കും

കേരളത്തിലേക്കെത്തുന്ന എംഡിഎംഎയുടെ വലിയൊരു പങ്കും നിർമിക്കുന്നത് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണെന്നായിരുന്നു പൊലീസിന്റെയും എക്സൈസിന്റെയും ധാരണ. എന്നാൽ, ഈയിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ വിവരം മറ്റൊന്നായിരുന്നു: രാജ്യത്തിനകത്തു വിതരണം ചെയ്യപ്പെടുന്ന എംഡിഎംഎയുടെ നല്ലപങ്കും നിർമിക്കുന്നതു ഗുജറാത്തിലാണ്. തൊട്ടുപുറകെ ആന്ധ്രപ്രദേശും തെലങ്കാനയുമുണ്ട്. രാസപദാർഥ നിർമാണത്തിനു ലൈസൻസുള്ള ധാരാളം ചെറുകിട ഫാക്ടറികൾ ഗുജറാത്തിലുണ്ട്. നഷ്ടത്തിലായി പൂട്ടിക്കിടക്കുന്ന ഇവ ലഹരി മാഫിയ പാട്ടത്തിനെടുക്കുന്നു. ഇവയാണ് എംഡിഎംഎ ‘കുക്കിങ്’ ലാബുകൾ. നിർമാണത്തിനുവേണ്ട രാസവസ്തുക്കൾ ഇറാനിൽനിന്നു ചെറുതുറമുഖങ്ങൾ വഴിയാണ് എത്തിക്കുന്നത്. നിർമാണം വിദേശികളുടെ നിയന്ത്രണത്തിൽ. നൈജീരിയ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് കൂടുതലും ഇതിനെത്തുന്നത്. തെലങ്കാനയിലും ആന്ധ്രയിലും ഇതേപോലെ ‘കുക്കിങ്’ നടക്കുന്നു. ആന്ധ്രയിലെ നക്സൽ സ്വാധീന വനമേഖലകളായ പടേരു, നരസിംഹപട്ടണം, രാജമുന്ദ്രി എന്നിവിടങ്ങളിൽനിന്നു റോഡ് വഴി സംസ്ഥാനത്തേക്കു കഞ്ചാവെത്തുന്നുണ്ട്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നരുവാമൂട് പൊലീസ് പിടികൂടിയ 50 കിലോ കഞ്ചാവ് കാറിന്റെ പിറകിലെ സീറ്റിൽ
Source link