KERALA

നടിയെ ആക്രമിച്ച കേസ്: ദിലീപ് ആസൂത്രണം ചെയ്തെന്ന് മുഖ്യപ്രതിയുടെ വെളിപ്പെടുത്തൽ


കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി. ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നുമുള്ള സുനിയുടെ വെളിപ്പെടുത്തൽ ഒരു ന്യൂസ് ചാനലിലൂടെ പുറത്തുവന്നു. കേസിൽ വാദം അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ.ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ നിർദേശിച്ചു. താൻ എന്താണ് ചെയ്യാൻപോകുന്നതെന്ന് അതിജീവിതയോട് പറഞ്ഞിരുന്നു. അക്രമം ഒഴിവാക്കാൻ പണംതരാമെന്ന് അവർ പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽപ്പോകാതെ രക്ഷപ്പെടുമായിരുന്നെന്നും സുനി വെളിപ്പെടുത്തുന്നു.


Source link

Related Articles

Back to top button