KERALA

നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ത്രില്ലര്‍ ചിത്രം അനോമി


ത്രില്ലര്‍ ചിത്രം അനോമി തിയേറ്ററിലേക്ക്.ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും അനോമിക്കുണ്ട്‌ഭാവനയും റഹമാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.തിരക്കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റിയാസ് മാരാത്ത് ആണ്.പ്രശസ്ത സംഗീത സംവിധായകൻ ഹർഷവർദ്ധൻ രമേശ്വർ ഇതിലൂടെ ആദ്യമായി മലയാളത്തിൽ എത്തുകയാണ്. അനിമൽ, കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഹർഷവർദ്ധൻ രമേശ്വർ. കഴിഞ്ഞ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും, ഐ ഐ എഫ് എ അവാർഡും ഹർഷവർദ്ധനായിരുന്നു.


Source link

Related Articles

Back to top button