KERALA

നടി രന്യ റാവുവിനെതിരേ കൊഫെപോസ ചുമത്തി; നിര്‍ണായകനീക്കം, ഒരുവര്‍ഷത്തേക്ക് ജയിലില്‍തന്നെ


ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിനെതിരേ കൊഫെപോസ(COFEPOSA) വകുപ്പും ചുമത്തി. കേസില്‍ അന്വേഷണം നടത്തുന്ന ഡിആര്‍ഐയുടെ ശുപാര്‍ശപ്രകാരം സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ (സിഇഐബി)യാണ് കൊഫെപോസ ചുമത്തിയത്. കേസിലെ മറ്റുപ്രതികളായ തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയിന്‍ എന്നിവര്‍ക്കെതിരേയും സമാന വകുപ്പ് ചുമത്തിയിട്ടുണ്ട്. കൊഫെപോസ ചുമത്തിയതിനാല്‍ രന്യ റാവു അടക്കമുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷത്തേക്ക് കേസില്‍ ജാമ്യം ലഭിക്കില്ല. രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജന്‍സികള്‍ പുതിയ വകുപ്പുകൂടി ചുമത്തി നിര്‍ണായക നീക്കം നടത്തിയത്. അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളക്കടത്ത് നടത്തുന്നത് തടയാനും അന്വേഷണവുമായി സഹകരിക്കാതിരുന്നാലുമാണ് കൊഫെപോസ ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ രന്യ റാവു അടക്കമുള്ള പ്രതികള്‍ നിലവില്‍ ബെംഗളൂരൂ സെന്‍ട്രല്‍ ജയിലിലാണ്.


Source link

Related Articles

Back to top button