മദ്യലഹരിയില്‍ സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മദ്യലഹരിയില്‍ സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പുര്‍ബ ബേദിനിപുര്‍ ജില്ലയിലെ കൊന്‍ടായ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഴിമാടത്തിനരികില്‍ നിന്ന് അസ്ഥികൂടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഭാകര്‍ സിദ് എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. ഏഴുകൊല്ലം മുമ്പ് സംസ്കരിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിനടുത്താണ് നാട്ടുകാര്‍ പ്രഭാകറിനെ കണ്ടത്. ഈ സമയം, കുഴിമാടത്തില്‍നിന്നും മണ്ണുമാറ്റി പുറത്തെടുത്ത അസ്ഥികൂടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ഇയാളെ നാട്ടുകാര്‍ പൊതിരെ തല്ലിയതായാണ് വിവരം. മാത്രമല്ല, പ്രഭാകറിനെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനുനേരെയും നാട്ടുകാര്‍ തിരിഞ്ഞു.
Source link