WORLD

നമ്മൾ ജീവിക്കുന്നത് ഭീമൻ തമോഗർത്തത്തിലോ? ജയിംസ് വെബ് തരുന്ന സൂചനകളെന്ത്?


പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ സംവിധാനങ്ങളിലൊന്നാണ് ബ്ലാക്ക്ഹോ‍ൾ അഥവാ തമോഗർത്തം. എന്നാൽ നമ്മുടെ പ്രപഞ്ചം തന്നെ ഒരു ഭീമൻ തമോഗർത്തത്തിലാണോ? ജയിംസ് വെബ് ടെലിസ്കോപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെയൊരു സാധ്യത മുന്നോട്ടുവച്ചിരിക്കുകയാണ് ഗവേഷകർ. പ്രപഞ്ചത്തിലെ നക്ഷത്രസമൂഹങ്ങളിൽ മൂന്നിൽരണ്ട് എണ്ണം ഒരേദിശയിലും ബാക്കി എതിർദിശയിലുമാണ് തിരിയുന്നതെന്നാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതെന്തു കൊണ്ടാണെന്നുള്ളതിന്റെ സാധ്യതകളിലൊന്നായാണ് ഒരു വലിയ തമോഗർത്തത്തിനുള്ളിലാകാം പ്രപഞ്ചമെന്ന സാധ്യത. നേരത്തെ തന്നെ തമോഗർത്തത്തിനുള്ളിലെ പ്രപഞ്ചം എന്ന ആശയം ചില ശാസ്ത്രജ്ഞർ പുലർത്തിയിരുന്നു. തമോഗർത്തങ്ങൾ പ്രപഞ്ചങ്ങളെ സൃഷ്ടിക്കുമെന്നും വാദമുയർത്തുന്നവർ ഉണ്ട്. ഏതായാലും സാധ്യത എന്നതിനപ്പുറം സ്ഥിരീകകരണം ഒന്നുമുണ്ടായിട്ടില്ല.∙തമോഗർത്തങ്ങൾ തമോഗർത്തങ്ങൾ എന്ന പ്രപഞ്ച വസ്തുക്കൾ ഏറെ പ്രസിദ്ധമായവയാണ്. ഒരു വലിയ നക്ഷത്രം പല പരിണാമദശകളിലൂടെ കടന്നുപോകുമെന്നറിയാമല്ലോ. ഒടുക്കം സൂപ്പർനോവ വിസ്‌ഫോടനം എന്ന ഭീകര സ്‌ഫോടനത്തിനു ശേഷം നക്ഷത്രങ്ങൾ മരിക്കുകയും ഇവയിൽ ചിലത് തമോഗർത്തം അഥവാ ബ്ലാക്‌ഹോളായിമാറുകയും ചെയ്യും.ചുറ്റുമുള്ള പദാർഥങ്ങളെയും ഊർജത്തെയും വലിച്ചെടുക്കാനും ഇവ വിരുതരാണ്. പ്രകാശം പോലും ഇവയിൽ നിന്ന് പുറത്തുവരില്ല. എന്നാൽ ബ്ലാക്ക് ഹോളുകളെ വലയം ചെയ്തിരിക്കുന്ന പ്രകാശത്തിൽ നിന്ന് ഇവയുടെ സാന്നിധ്യം മനസ്സിലാക്കാം.


Source link

Related Articles

Back to top button