KERALA
നരഭോജി കടുവയ്ക്കായി ഇന്ന് കാടിളക്കി തിരച്ചില്‍; കോന്നി സുരേന്ദ്രനും എത്തി,പിടിയിലാകുംവരെ തിരയും

കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്നുതിന്ന കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു.കടുവയുടെ കാല്പാടുകള് കണ്ടെത്തിയെങ്കിലും കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വനംവകുപ്പ് സംഘം ആദ്യദിനം കൂട് സ്ഥാപിച്ച് മടങ്ങി. കടുവ പതിവായി ജീവികളെ പിടികൂടി തിന്നുന്നതായി കണ്ടെത്തിയ സ്ഥലത്തും വെള്ളം കുടിക്കാനായി ഇറങ്ങുന്നൂവെന്ന് കരുതുന്ന ചോലയുടെ അരികിലുമാണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച തിരച്ചില്‍ പുനരാരംഭിക്കും. കടുവയെ പിടികൂടുന്നതുവരെ തിരച്ചില്‍ തുടരാനാണ് തീരുമാനം.
Source link