‘നരിവേട്ടയെക്കുറിച്ച് നല്ലതുപറഞ്ഞാല്‍ ആളെവിട്ട് ഇടിപ്പിക്കും’; ട്രോളി ധ്യാന്‍ ശ്രീനിവാസന്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി, വീക്കെന്‍ഡ് ബ്ലോക്ക്ബെസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിച്ച് നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്- രാഹുല്‍ ജി. എന്നിവര്‍ ചേര്‍ന്ന് സംവിധാനംചെയ്ത ചിത്രമാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷന് അഭിമുഖങ്ങളില്‍ പരസ്പരം ട്രോളുകളുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യചെയ്ത ധ്യാന്‍ ശ്രീനിവാസന്, ഡോ. റോണി ഡേവിഡ് രാജ്, സിജു വില്‍സണ്‍, അമീന് എന്നിവര്‍ വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് കഴിഞ്ഞദിവസം അഭിമുഖം നല്‍കിയിരുന്നു. ഇത്തരത്തില്‍ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന് അമീനിനെ ട്രോളിയത്. സംസാരത്തിനിടെ ടൊവിനോ ചിത്രം ‘നരിവേട്ട’യെക്കുറിച്ച് അമീന് പരാമര്‍ശിച്ചപ്പോള്‍, ആ ചിത്രത്തെക്കുറിച്ച് സംസാരിച്ചാല്‍ നല്ല ഇടികിട്ടും എന്നായിരുന്നു ധ്യാനിന്റെ ട്രോള്‍.
Source link